ലോക വായനാദിനം
June 19, 2023
ഇന്ന് ജൂൺ 19 ലോക വായനാദിനം.
"വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും"
കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളോടെ ആകട്ടെ ഇന്നത്തെ തുടക്കം.
ലോക വായന ദിനത്തോടനുബന്ധിച്ച് മലയാളം അസോസിയേഷൻ സപ്ത സംഘടിപ്പിച്ച പുസ്തകങ്ങളുടെ എക്സിബിഷൻ ഇന്ന് ഉണ്ടായിരുന്നു. പലതരത്തിലുള്ള മലയാള പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും അടങ്ങിയ എക്സിബിഷനിൽ ചെറിയ ചെറിയ കളികളും ഉണ്ടായിരുന്നു.
അതിനുശേഷം മാക്സ് അസോസിയേഷൻ ആയ hestia സംഘടിപ്പിച്ച ഒരു മത്സരവും ഉണ്ടായിരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുറച്ചെങ്കിലും വായന നമുക്ക് ഉണ്ടാകാൻ വേണ്ടി അവർ സംഘടിപ്പിച്ച മത്സരത്തിൽ ഇരിക്കുന്ന ക്രമത്തിൽ അഞ്ചു ഗ്രൂപ്പുകളായി തിരിക്കുകയുണ്ടായി. ഞാൻ team 4 കുഞ്ഞുണ്ണി മാഷിൽ ആയിരുന്നു. രണ്ട് ഘട്ടങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ഒരു english പാസേജ് വായിക്കുവാനായി തരികയും അത് ആസ്പദമാക്കി ചോദ്യങ്ങൾ തരികയും ചെയ്തു. രണ്ടാം ഘട്ടത്തിൽ ഓരോ ഗ്രൂപ്പിൽ നിന്നും ഓരോരുത്തരെയായി വിളിച്ച് വായനയുമായി ബന്ധപ്പെട്ട ഓരോ വിഷയങ്ങൾ കൊടുക്കുകയും ഒരു മിനിറ്റിൽ ഒരു ഇംഗ്ലീഷ് വാക്ക് പോലും പറയാതെ സംസാരിക്കുകയും വേണം.
ഇത്തരത്തിൽ ആയിരുന്നു ഇന്നത്തെ വായനാദിനം കടന്നു പോയത്. അങ്ങനെ ഒരു വായനാദിനവും കൂടി കടന്നു പോയിരിക്കുന്നു.
Comments
Post a Comment