ആരവം 2k23
23 August, 2023
ഇന്ന് കോളേജിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ആരവം എന്ന നാമധേയത്തോടുകൂടി രണ്ടുദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികൾ ഇന്ന് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി കോളേജിൽ നിന്ന് പലതരത്തിലുള്ള പരിപാടികൾ നടത്തപ്പെടുകയും ഉണ്ടായി. പാട്ടും ഡാൻസും ഉൾപ്പെടെ നിരവധി പരിപാടികൾ കോളേജിൽ സംഘടിപ്പിച്ചു. അതിലൊന്നായിരുന്നു 2022-24 college union ആഗ്നേയ സംഘടിപ്പിച്ച കലാരൂപങ്ങളുടെ ഒരു ആവിഷ്കാരം. നാല് കലാരൂപങ്ങൾ ആണ് ആവിഷ്കരിച്ചത് മോഹിനിയാട്ടം, തെയ്യം, കേരള നടനം, കഥകളി. അതിൽ കേരളനടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഓണത്തിന്റെ ഓർമ്മകൾ വിളിച്ചുചോതുന്ന, പഴയകാലങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്ന നൃത്തങ്ങളും അതിനിടയിൽ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.
ഉച്ചയ്ക്ക് ശേഷം വിവിധതരത്തിലുള്ള കളികളായിരുന്നു സംഘടിപ്പിച്ചത്. അതിൽ കുട്ടികളും അധ്യാപകരും ഒരുപോലെ തന്നെ പങ്കെടുത്തു.
Comments
Post a Comment